Home Stories ഏറ്റവും സ്നേഹിക്കപ്പെടുന്ന പത്മരാജൻ സിനിമ

ഏറ്റവും സ്നേഹിക്കപ്പെടുന്ന പത്മരാജൻ സിനിമ

151
0

ഞാന്‍ ഇപ്പോഴും ഓര്‍ക്കും….ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും…. പ്രണയമെന്ന് പറയുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക തൂവാനത്തുമ്പികളാണ്. പത്മരാജന്‍ സൃഷ്ടിച്ച ക്ലാരയും ജയകൃഷ്ണനും ഇന്നും മലയാളികളുടെ ഹൃദയത്തിലുണ്ട്.‌ പത്മരാജന്റെ രചനകളില്‍ എന്നും പ്രണയത്തിന് സ്ഥാനമുണ്ടായിരുന്നു. നായകനും നായികയും സിനിമയുടെ അവസാനം ഒന്നിക്കുന്ന ക്ലീഷേ മാറ്റിയെഴുതിയ സംവിധായകന്‍ മലയാളത്തിന് നല്‍കിയത്‌ ഒരുപിടി മികച്ച ക്ലാസിക് ചിത്രങ്ങള്‍തന്നെയാണ്.


മലയാള സിനിമയുടെ ചരിത്രത്തിൽ സമാന്തര സിനിമയെന്നോ മുഖ്യധാരാ സിനിമയെന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകരെ സ്വാധീനിച്ച തിരക്കഥാകൃത്തും സംവിധായകനും എഴുത്തുക്കാരനുമാണ് പത്മരാജൻ

പവിഴം പോൽ, പവിഴാധരം പോൽ’ എന്ന വരിയിലൂടെ പ്രണയം എന്താണെന്ന് നമ്മോട് പറഞ്ഞതിന് ഒ എൻ വിയോടും യേശുദാസിനോടും നാം കടപ്പെട്ടിരിക്കുന്നു. ജോൺസൺ മാഷിന്റെ മാന്ത്രിക സ്പർശമുള്ള സംഗീതത്തെക്കുറിച്ച് എന്ത് പറയണം! മുന്തിരിത്തോപ്പുകളിലേക്ക് നാം കാൽ വയ്‌ക്കുന്നത് തന്നെ, ഇരുട്ടിലൂടെ വരുന്ന ആ ടാങ്കർ ലോറിയും അതിനൊപ്പമുള്ള മാസ്മരികമായ, എത്ര കേട്ടാലും മതിവരാത്ത ആ പശ്ചാത്തലസംഗീതവും ആസ്വദിച്ചുകൊണ്ടാണ്.


പത്മരാജൻ തന്നെ എഴുതിയിട്ടുണ്ട്, ‘ചുംബിച്ച ചുണ്ടുകൾക്ക് വിട’ എന്ന്. എന്നാൽ, മലയാളികളുടെ ചലച്ചിത്ര ഗന്ധർവ്വാ, ചുംബിച്ച ചുണ്ടുകൾക്കും അറിഞ്ഞ പ്രണയത്തിനും ഒരിക്കലും വിട പറയാനാവില്ല.. ഓർമ്മകളിൽ അവ എന്നെന്നും അതേ പുതുമയോടെ, ശോഭയോടെ ഉണ്ടാവും. അതുപോലെ തന്നെ, ഒരിക്കലും മറക്കില്ല സോളമനെയും സോഫിയയെയും. അവർ സന്തോഷമായി ഇന്നും ആ മുന്തിരിത്തോപ്പുകളിൽ ജീവിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നു.


മലയാള സിനിമയുടെ ചരിത്രത്തിൽ സമാന്തര സിനിമയെന്നോ മുഖ്യധാരാ സിനിമയെന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകരെ സ്വാധീനിച്ച തിരക്കഥാകൃത്തും സംവിധായകനും എഴുത്തുകാരനുമാണ് പത്മരാജൻ. സിനിമ എന്ന ദൃശ്യകലയുടെ ഭാഷയും, സൗന്ദര്യവും മനസിലാക്കാൻ ശ്രമിക്കുന്നവർ ഇത്രമാത്രം പഠനവിധേയമാക്കിയ മറ്റൊരു സംവിധായകൻ മലയാളത്തിൽ വേറെയുണ്ടാകില്ല. എന്നാൽ സവർണ പൊതുബോധത്തെ യുക്തിഭദ്രമായി ഊട്ടിയുറപ്പിക്കുന്നതിൽ പത്മരാജനോളം സംഭാവന നൽകിയ മറ്റൊരു സംവിധായകനുണ്ടാകുമെന്നും തോന്നുന്നില്ല

ഏറ്റവും സ്‌നേഹിക്കപ്പെടുന്ന പത്മരാജന്‍ സിനിമ. പോപുലര്‍ കള്‍ച്ചറിനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു സിനിമ അപൂര്‍വമായെ ചൂണ്ടിക്കാണിക്കാനാകൂ. തൂവാനത്തുമ്പികള്‍ തീയേറ്ററില്‍ പോയി കണ്ട തലമുറ എന്നൊരു പ്രയോഗം പോലും നിലവിലുണ്ട്. ശരീരത്തെയും പ്രണയത്തെയും കുറിച്ചുള്ള വര്‍ണനകള്‍, അകലങ്ങളുടെ ആകുലത, തെറ്റിനും ശരിക്കും ഇടയിലാണ് ജീവിതമെന്ന് വിളിച്ചു പറയുന്ന
കഥാപാത്രങ്ങള്‍, മഴയായും പ്രണയമായും നൊസ്റ്റാള്‍ജിയയായും പെയ്തു വീഴുന്ന ജോണ്‍സന്റെ സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും പൂര്‍ണത തെളിയിക്കുന്ന ചിത്രമാണിത്.

കാസ്റ്റിങ്ങിലെ പാളിച്ചകള്‍ ഇല്ലാത്ത പത്മരാജന്‍ ചിത്രമെന്ന മേന്മയും തൂവാനത്തുമ്പികള്‍ക്ക്
അവകാശപ്പെടാം. സന്ദേഹിയായ ജയകൃഷ്ണനും ഉത്തരങ്ങള്‍ കൃത്യമായി അറിയാവുന്ന ക്ലാരയും വിശ്വാസത്തിന് വലിയ വിലകൊടുക്കുന്ന രാധയും മലയാള സിനിമയിലെ അപൂര്‍വ കഥാപാത്രങ്ങളാണ്. സദാചാരത്തിന്റെ വലിയ സഹ്യപര്‍വതത്തിന്റെ തണലില്‍ നിന്ന് തൂവാനത്തുമ്പികള്‍ മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്നതും ഈ കഥാപാത്രങ്ങളാകാന്‍ ഇനിയും അവര്‍ക്കു കഴിയാത്തതുകൊണ്ടു തന്നെയാണ്.

സിനിമ ലോകത്ത് പകരക്കാരനില്ലാതെ അദ്ദേഹത്തിന്റെ സ്ഥാനം ഇന്നും ഒഴിഞ്ഞു കിടക്കുമ്പോഴും പത്മരാജൻ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here