Home Housefull സ്നേഹിച്ചും കലഹിച്ചു മുന്നേറുകയാണ് നാലുപേര്‍.

സ്നേഹിച്ചും കലഹിച്ചു മുന്നേറുകയാണ് നാലുപേര്‍.

143
0

സ്നേഹിച്ചും കലഹിച്ചു മുന്നേറുകയാണ് നാലുപേര്‍. ഓരോരുത്തര്‍ക്കും സ്വന്തമായി ഓരോ കഥകള്‍. സഹോദരങ്ങളാണെങ്കിലും വൈകാരികമായ അടുപ്പങ്ങൾ ഇല്ലാതെ വിവിധ ദ്രുവങ്ങളിൽ കഴിയുന്ന ഇവരിൽ മൂന്നു സ്ത്രീകളുടെ സാമീപ്യം വരുത്തുന്ന മാറ്റങ്ങളാണ് സിനിമ കാണിച്ചു തരുന്നത്. അകന്ന മനസ്സുകൾ അടുക്കുമ്പോളാണ് നല്ല കുടുംബങ്ങൾ ഉണ്ടാകുന്നത് എന്ന് വിളിച്ചു പറയുകയാണ് കുമ്പളങ്ങിയുടെ കലർപ്പില്ലാത്ത കഥയിലൂടെ സംവിധായകൻ.

ജീവിത പരിസരങ്ങൾ മെല്ലെ കാണിച്ചു കൊണ്ട് ആദ്യ പകുതി പിന്നിടുമ്പോൾ ബോബിയുടെ കാമുകി ബേബിയിലൂടെ സഹോദരിഭർത്താവ് ഷമ്മിയും കുടുംബവും ഇവരുടെ കഥയുടെ ഭാഗമാകുന്നു. ഇരുവരുടെയും പ്രണയത്തിനു വെല്ലുവിളിയായി ദുരൂഹത നിറഞ്ഞ കഥാപാത്രമായി ഫഹദ് മിന്നുമ്പോൾ , ഒടുവിൽ യഥാർത്ഥ കുമ്പളങ്ങി നൈറ്റ്സ് വന്നുചേരുന്നു .

ആരാണ് മികച്ച അഭിനയം നടത്തിയതെന്ന് പറയാൻ കഴിയാത്ത വിധം എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഇടം വീതിച്ചു നൽകി കെട്ടിപ്പൊക്കിയതാണ് ശ്യാം പുഷ്‌ക്കറിന്റെ തിരക്കഥ. നൽകിയ ഇടം. അതി സുന്ദരമായി ഉപയോഗിച്ചപ്പോൾ സൗബിന്റെ അഭിനയം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമായിയിട്ടുണ്ട്. വിരഹ നായകൻ എന്ന ദുഷ്‍പ്പേര് മാറ്റി ഏതു ഭാവങ്ങളും മിന്നിമറയുമെന്നു ഷെയ്ൻ നിഗം തെളിയിച്ചിട്ടുണ്ട്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ദുരൂഹത നിറഞ്ഞ ഭാവപ്രകടനവും , മുനവെച്ച സംസാരവും കൊണ്ട് ഫഹദ് ശരിക്കും “ഹീറോ “യായി മാറിയിരിക്കുകയാണ്. ആദ്യ സിനിമ തന്നെ ഗംഭീര മാക്കിയ പുതുമുഖനായിക അന്ന ബെൻ മലയാള സിനിമക്ക് ഒരു പ്രതീക്ഷ തന്നെയാണെന്ന് തെളിയിച്ചു .

സ്വാഭാവികമായ മോണോലോഗുകളിലൂടെ സജിയും ബോബിയുമൊക്കെ ചിതറിത്തെറിച്ച ഭൂതകാലം ഓർത്തെടുക്കുമ്പോൾ ഒട്ടും നാടകീയത കലർത്താതെ തന്നെ കഥാപാത്രങ്ങളെ കൃത്യമായ അടയാളപ്പെടുത്താൻ തിരകകഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. തനിക്ക് കിട്ടിയ അവസരം കുടുംബത്തിൽ ആണധികാരം ഉറപ്പിക്കാനുള്ള അവസരമായി കാണുന്ന ഷമ്മിയെ വരച്ചിടാൻ തീൻ മേശയുടെ ഒത്ത നടുക്ക് ഇട്ട കസേരയും, പശ്ചാത്തലത്തിൽ കാണിക്കുന്ന അന്തരിച്ച അച്ഛന്റെ ചിത്രവും ധാരാളം മതിയായിരുന്നു .

തനിക്ക് ആവശ്യമില്ലാത്ത, ശല്യക്കാരായ പൂച്ചക്കുഞ്ഞുങ്ങളെ കൊണ്ടു കളയാൻ മനുഷ്യർ തെരെഞ്ഞെടുക്കുന്ന ചിലയിടങ്ങളുണ്ട്.നെപ്പോളിയന്റെ മക്കൾ. ഇളയവൻ ഫ്രാങ്കി വിശേഷിപ്പിക്കും പോലെ, ഭൂമിയിലെ നരകമെന്നോ,​ ആ പഞ്ചായത്തിലെ ഏറ്റവും മോശം വീടെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഒരിടം. അവരുടെ ജീവിതത്തിലെ സങ്കീർണ്ണതകൾ, ആകുലതകൾ, പിടച്ചിലുകൾ… അങ്ങനെ കുമ്പളങ്ങി നൈറ്റ്സിന് പറയാൻ ഒരുപാടുണ്ട്. ഉള്ളിന്റെയുള്ളിലെ സ്നേഹവും കനിവും സാഹോദര്യവുമെല്ലാം വീണ്ടെടുക്കുന്ന നെപ്പോളിയന്റെ മക്കൾ സിനിമ കണ്ടിരിക്കെ പതിയെ പതിയെ പ്രേക്ഷകരുടെ ഹൃദയത്തിലും ഇടം കണ്ടെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here